April 30, 2024

കൂണ്‍ കൃഷി ഓൺലൈൻ പരിശീലനം

0
Img 20220121 145734.jpg
തൃശൂർ:കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം “കൂണ്‍ കൃഷി ” എന്ന വിഷയത്തില്‍ ഒരു ഓൺലൈൻ പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ച് ജനുവരി 28 ന് തുടങ്ങുന്നു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ കോഴ്സില്‍ ചേരുന്നതിന് ജനുവരി 27 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
20 ദിവസം ദൈർഘ്യമുള്ള ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒൻപത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. എം ഒ ഒ സി 
പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥo പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കില്‍ സർട്ടിഫിക്കറ്റും നല്കുപന്നതാണ്. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവർക്ക് ജനുവരി 28 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌ വേർഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *