May 1, 2024

കോവിഡ് കാലത്തെ കൃഷിപാഠത്തിന് അംഗീകാരം: കുട്ടുവും കുഞ്ചുവും ജില്ലാതല വിദ്യാർത്ഥി കർഷക അവാർഡ് ഏറ്റുവാങ്ങി

0
Img 20220121 145201.jpg
വെള്ളമുണ്ട: 
കൃഷിചെയ്തും പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനൊപ്പം കൃഷിപാഠവും പരിശീലിച്ച സഹോദരങ്ങൾക്ക് സർക്കാർ അംഗീകാരം. വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശികളും 
മക്കിയാട് ഹോളി ഫെയ്സ്സ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയുമായ എയ്ഡൻ വർക്കി ഷിബു (കുട്ടു) സഹോദരൻ  ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി എയ്ഡ്രിയാൻ ജോൺ ഷിബു (കുഞ്ചു) എന്നിവർക്കാണ്  വയനാട് ജില്ലാതല വിദ്യാർത്ഥി കർഷക അവാർഡ് രണ്ടാം സ്ഥാനം
ലഭിച്ചത്. .
പറമ്പിൽ ചക്കക്കുരുവും മാങ്ങയണ്ടിയും കുഴിച്ചിട്ടും ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നഴ്സറി ഒരുക്കിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി വരുന്ന കുട്ടികൾ പ്ലാസ്റ്റിക് ചാക്കുകളിൽ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിയും ഗ്രോബാഗ് കൃഷിയും നടത്തി വരുന്നു. ഇടക്ക് മണ്ണില്ലാ കൃഷിയും പരീക്ഷിച്ചു. കൂടാതെ പരമ്പരാഗത രീതിയിൽ ഇഞ്ചി, മഞ്ഞൾ, മാങ്ങാ ഇഞ്ചി, എന്നിവയും കുഴികപ്പയും ചെയ്യുന്നുണ്ട്. കേന്ദ്ര പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയിലെ പന്തച്ചാൽ പി.കെ.വി.വൈ. കോഫി ക്ലസ്റ്ററിൽ ഉൾപ്പെടുന്നതാണ് ഇവരുടെ കൃഷിയിടം പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി. ക്ലസ്റ്ററിൻ്റെ ലീഡ് റിസോഴ്സ് പേഴ്സണും  ഫാർമർ പ്രൊഡ്യുസർ കമ്പനീസ് കൺസോർഷ്യം സംസ്ഥാന സെക്രട്ടറിയുമായ ചങ്ങാലിക്കാവിൽ   സി.വി.ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മക്കളാണ് എയ്ഡനും എയ്ഡ്രിയാനും.
കൃഷി ചെയ്യുന്ന വീഡിയോകൾ കുട്ടുകുഞ്ചു എന്ന യൂടൂബ് ചാനൽ വഴി കൂട്ടുകാരിലേക്കും എത്തിച്ച്  പരിസ്ഥിതി – കാർഷിക സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്.
വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിധിച്ചാണ് കർഷക ദിന അവാർഡുകൾ സമ്മാനിച്ചത്. കോവിഡ് കാരണമാണ് വൈകി അവാർഡുകൾ പ്രഖ്യാപിച്ചത്. 
 വെള്ളമുണ്ട കൃഷി ഓഫീസർ കെ.ആർ.കോകില സമ്മാനിച്ചു. കൃഷി  മന്ത്രി പി. പ്രസാദ് ഓൺലൈനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പി.മാരായ രാഹുൽ ഗാന്ധി, എം.വി.ശ്രേയാംസ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ എ. ഗീത ,ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ മുരളീധര മേനോൻ, ചെറുവയൽ രാമൻ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *