October 16, 2026

മേപ്പാടി കൃഷിഭവൻ ഉണങ്ങിയ കാപ്പി അധിക വിലക്ക് സമാഹരിക്കുന്നു

0
IMG_20220121_180005.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി പരിധിയിലുള്ള ചെറുകിട നാമമാത്രമായ കർഷകരുടെ ഉണങ്ങിയ കാപ്പി കിലോക്ക് മാർക്കറ്റ് വിലയെക്കാൾ 10 രൂപ അധികം നൽകി സംഭരിക്കുകയാണ്. ഇതിന് താൽപ്പര്യമുള്ള കർഷകർ മിനിമം 100 കാപ്പിച്ചെടി ഉള്ളവരായിരിക്കണം.
മാക്സിമം 250 കിലോ ഗ്രാം വരെയാണ് ഒരു കർഷകരിൽനിന്ന് സംഭരിക്കുക.
അപേക്ഷകൾ കുറവാണെങ്കിൽ സംഭരിക്കുന്നതിന്റെ , മാറ്റം വരുന്നതായിരിക്കും.
പൂർണ്ണമായും ഉണങ്ങിയ വൃത്തിയുള്ള രോഗ കീടബാധ ഏൽക്കാത്ത കാപ്പി ആയിരിക്കണം സംഭരണത്തിലേക്കായി നൽകേണ്ടത്. 
അഞ്ച് ഏക്കറിൽതാഴെയുള്ള കർഷകർ 20/01/2022 – 30/01/2022 ന്റെ ഉള്ളിൽ അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ഫോം കൃഷിഭവൻ പരിസരത്തുള്ള ഫോട്ടോസ്റ്റാറ്റ് കടകളിൽ ലഭ്യമാണ്.
അപേക്ഷയോടുകൂടി പാസ്സ്ബുക്കിന്റെ കോപ്പി, നികുതി ശീട്ട്, ആധാർകാർഡിന്റെ കോപ്പി എന്നിവ സമർപ്പിക്കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *