September 23, 2026

137 രൂപ ചലഞ്ച് വിജയിപ്പിക്കണമെന്ന് അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎൽഎ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കെ.പി.സി.സി. യുടെ ആഹ്വാനപ്രകാരം നടക്കുന്ന കോൺഗ്രസിനുള്ള  ജന്മദിനസമ്മാനം 137 രൂപ ചലഞ്ചിന്റെ  ഉത്തരവാദിത്വം ഓരോ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുത്തു  വിജയിപ്പിക്കണമെന്ന് അഡ്വക്കറ്റ് ടി സിദ്ദിഖ് എംഎൽഎ. കൽപ്പറ്റയിൽ നടന്ന ബ്ലോക്ക് തല സമാഹരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വക്കേറ്റ് വെങ്കിട സുബ്രഹ്മണ്യ ത്തിൽനിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് പി പി ആലി അധ്യക്ഷതവഹിച്ചു. 
വി എ മജീദ്, അഡ്വക്കേറ്റ് ടി ജെ ഐസക്, ഗിരീഷ് കൽപ്പറ്റ, പി വിനോദ് കുമാർ, അഡ്വക്കേറ്റ് ടി ജെ സുന്ദർ റാം, അഡ്വക്കേറ്റ് പി വി വിനോദ് കുമാർ,  ഹർഷൽ കോന്നാടൻ, ആയിഷ പള്ളിയാൽ, കെ ശശികുമാർ, അഡ്വക്കേറ്റ് പി എം രാജീവൻ, അഡ്വക്കേറ്റ് ബിജോയ് ആനന്ദ് , അഡ്വക്കേറ്റ് മഹാദേവൻ  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *