March 28, 2024

ജില്ലയിലെ കര്‍ഷകരുമായി ആശയ വിനിമയം നടത്തും

0
Img 20220121 183125.jpg
  കൽപ്പറ്റ : കാര്‍ഷിക രംഗത്ത് വയനാടിന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡ് തീവ്രത കുറഞ്ഞ ഉടനെ ജില്ലയിലെത്തി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കും. ഏതെല്ലാ കാര്യങ്ങളിലാണ് ഇടപെടല്‍ വേണ്ടതെന്നും പോരായ്മകള്‍ നികത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും കര്‍ഷകരുമായും ജനപ്രധിനിധികളു മായും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ പ്രവര്‍ത്തി ക്കുന്നവരുമായും ആശയവിനിമയം നടത്തുമെന്നും. അദ്ദേഹം പറഞ്ഞു.   
  
ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ഓഫീസ് സ്വിച്ച് ഓണ്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. എം.വി ശ്രേയാംസ് കുമാര്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, കര്‍ഷക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജി. മുരളീധര മേനോന്‍, ആത്മ പ്രോജക്ട് ഡയറകടര്‍ വി.കെ സജിമോള്‍ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *