പാതിരിയിൽ കുടിവെള്ളം എത്തിയിട്ട് ഒരാഴ്ചയായി
പെരിക്കല്ലൂർ: പെരിക്കല്ലൂർ – പാതിരിയിൽ കുടിവെള്ളം എത്തിയിട്ട് ഒരാഴ്ചയായി. അമ്മാവൻ മുക്കിലുള്ള ട്രാൻസ്ഫോർമറിന് അടുത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാക്കുകയാണ്. ഒരാഴ്ചയായിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. വെള്ളം ഒഴുകി പായൽ പിടിച്ച അസ്ഥയിലാണ് റോഡ് സൈഡ് കിടക്കുന്നത്. വേനൽ കടുത്തതോടെ കിലോമീറ്ററുകൾ നടന്ന് വേണം വെള്ളം കൊണ്ടുവരാൻ. ആദിവാസികളും, കൂലി പണിക്കാരും കൂടുതൽ ഉള്ള പ്രദേശമാണിത്. പെപ്പ് ശരിയായുള്ളപ്പോഴും പാതിരാത്രിയിൽ മാത്രമാണ് ഇവിടെ വെള്ളം ലഭിക്കുന്നത് നേരത്തേ. ഉയരം ഏറ്റവും കൂടുതലുള്ള പ്രദേശമായതിനാൽ ഇവിടെ വെള്ളം ലഭിക്കണമെങ്കിൽ മറ്റുള്ളവർ ടാപ്പുകൾ പൂട്ടി പൈപ്പിൽ വെള്ളം ലോഡ് ആയാൽ മാത്രമാണ് ഇവിടെ വെള്ളം ലഭിക്കുക. എവിടെ എങ്കിലും പൈപ്പ് പൊട്ടിയാൽ പാതിരിക്കാർ കുടുംങ്ങും. മാടലിൽ നിന്നും പുതിയ പൈപ്പ് ലൈൻ ഇട്ടാൽ മാത്രമേ ഇവിടെ ശരിയായ രീതിയിൽ വെള്ളം ലഭിക്കുകയുള്ളൂ. എത്രയും പെട്ടന്ന് പൊട്ടിയ പൈപ്പ് ശരിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





Leave a Reply