May 16, 2024

കേന്ദ്ര ധനകാര്യ കമ്മീഷനിൽ പദ്ധതി സമർപ്പിച്ച് അംഗീകാരം നേടുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തായി വയനാട്

0
Img 20220122 070306.jpg
കൽപ്പറ്റ :  2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഇനതിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുകയ്ക്കുള്ള പദ്ധതികൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 28 ആയിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ഇ-ഗ്രാം സ്വരാജ് പോർട്ടലിലാണ് പദ്ധതികൾ സമർപ്പിച്ച് അംഗീകാരം നേടേണ്ടത്. ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ പദ്ധതികൾ സമർപ്പിച്ച് അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ജില്ലാ പഞ്ചായത്തും. കേരളത്തിൽ പദ്ധതി സമർപ്പിച്ച് അംഗീകാരം നേടിയ ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനവുമായിടാണ് വയനാട് ജില്ലാ പഞ്ചായത്ത് പദ്ധതികൾക്ക് അംഗീകാരം നേടിയത്. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഇനത്തിൽ വയനാട് ജില്ലാ പഞ്ചായത്തിന് അനുവദിച്ചത് 6,97,68,000 കോടി രൂപയാണ് .ഈ തുകയുടെ അറുപത് ശതമാനം തുക കുടിവെള്ളത്തിനും – ശുചിത്വത്തിനും മാത്രവും ബാക്കി നാൽപത് ശതമാനം തുക വിവിധ പദ്ധതികൾക്കും ഉപയോഗിക്കാം എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നിബന്ധന.ഇ നിബന്ധ കൃത്യമായി പാലിച്ച് സമർപ്പിക്കുന്ന പദ്ധതികൾക്കു മാത്രമാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, കോളനിക്കളിൽ അഴുക്ക്ചാൽ നിർമ്മാണം, സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മിഷിനുക്കൾ ,ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനുമായി 4, 18,61,000 കോടി രൂപയുടെ പദ്ധതികളാണ് ടൈഡ് ഗ്രാൻ്റ് ഇനത്തിൽ സമർപ്പിച്ചത്. ജില്ലയിലെ നെല്ല് കാർഷകരുടെ ആവശ്യമായിരുന്നു കൊയ്ത്ത് -മെതിയന്ത്രം വാങ്ങുന്നതിന് 30 ലക്ഷം രൂപ അടക്കം, ജില്ലയിലെ പുതിയ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് മുൻഗണന നൽകിയാണ് 2,79,07,000 കോടി രൂപയുടെ പദ്ധതികളാണ് അൺ ടൈഡ് ഗ്രാൻ്റ് ഇനത്തിലെ പദ്ധതികളായി സമർപ്പിച്ചത് .പ്രസ്തുത പദ്ധതികൾക്കാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിൻ്റെ കാരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *