September 20, 2026

ഇൻസ്പെയർ അവാർഡ് ;ജിഎച്ച്എസ്എസ് വാളാട് ജില്ലയിൽ ഒന്നാമത്

0
IMG_20220122_073053.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വാളാട്: ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ നൽകിവരുന്ന ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് വാളാട് സ്കൂളിലെ 5 വിദ്യാർഥികൾ അർഹരായി. ജില്ലയിലെ തന്നെ ഏറ്റവും മികച്ച നേട്ടമാണ് സ്കൂളിന് ലഭിച്ചത്.
 സംസ്ഥാന തലത്തിൽ ഏഴ് ഗോത്രവിഭാഗം വിദ്യാർഥികൾക്കാണ് ഈ വർഷം ഇൻസ്പെയർ അവാർഡ് ലഭിച്ചത് ഇതിൽ രണ്ട് പേർ വാളാട് സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. യുവ ശാസ്ത്രജ്ഞരായ വിദ്യാർഥികളെ കണ്ടെത്തുന്നതിനും അവർക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നതിലും മുഴുവൻ അധ്യാപകരും യഥാസമയം കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നൽകിവരുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം ഒരു വിജയം സ്കൂളിന് കരസ്ഥമാക്കാൻ കഴിഞ്ഞത്.
 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശംസാദ് മരക്കാർ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ  സുനിൽകുമാർ ഇൻസ്പെയർ അവാർഡ് പരിചയപ്പെടുത്തി. പിടിഎ പ്രസിഡന്റ് സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ  മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു.  സൽമാ മോയിൻ പ്രിൻസിപ്പൽ മനോജ് കുമാർ നാസർ കെ ശശി കുമാർ വി കെ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.  സ്മിതാ പി നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *