August 28, 2026

നഷ്ടമായത് രാഷ്ട്രീയത്തിലെ സൗമ്യമുഖം: വയനാട് പ്രസ്‌ക്ലബ്

0
IMG_20220122_074648.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവായ പി.എ മുഹമ്മദിന്റെ വിയോഗത്തിലൂടെ വയനാടിന് നഷ്ടമായത് രാഷ്ട്രീയത്തിലെ സൗമ്യമുഖത്തെയാണെന്ന് വയനാട് പ്രസ് ക്ലബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി യ വ്യക്തിത്വമായിരുന്നു പി. എ. സി.പി.എം രാഷ്ട്രീയത്തില്‍ ഉറച്ച് നില്‍ക്കുമ്പോഴും മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചു. ജില്ലാ രൂപീകരണത്തിന് ശേഷം ഇടതുമുന്നണി സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം ജില്ലയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികളും സ്ഥാപനങ്ങളുമെല്ലാം നേടിയെടുക്കുന്നതിനായി പി.എ നടത്തിയ ഇടപെടലുകള്‍ വായനാടിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ദേശാഭിമാനി ഡയരക്ടര്‍ ബോര്‍ഡംഗമായി മാധ്യമ മേഖലയിലും തന്റെ സാനിധ്യമറിയിച്ച അദ്ദേഹം വയനാട് പ്രസ്സ് ക്ലബ്ബുമായി അഭേദ്യമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്ന നേതാവായിരുന്നുവെന്നും വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ എ.പി അനീഷ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *