August 27, 2026

ദേഹാസ്വാസ്ഥ്യം; പത്തുവയസ്സുകാരി മരണപ്പെട്ടു

0
IMG_20220123_171310.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പത്തുവയസ്സുകാരി മരിച്ചു. സ്വകാര്യ ബസ് ഡ്രൈവര്‍  മൊതക്കര കപ്യാര്‍മലയില്‍ സുഭാഷിന്റെയും, മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രി നഴ്‌സ് നിഷയുടെയും മകള്‍ അല്‍നയാണ് മരിച്ചത്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ്. സുഭാഷ് അസുഖത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
ഭാര്യയും സുഭാഷിനോടൊപ്പം ആശുപത്രിയിൽ ആയിരുന്നു ചർദ്ദി ക്ഷീണവും ഉണ്ടായതിനെ തുടർന്ന് അൽനയെ സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് മരുന്നു വാങ്ങിയിരുന്നു വൈകിട്ടോടെ അവശനിലയിലായ കുട്ടിയെ  വെള്ളമുണ്ടയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചശേഷം മാനന്തവാടിയിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണപ്പെടുകയായിരുന്നു  കോവിഡ് പ്രാഥമിക പരിശോധനയിൽ അൽനക്ക്    കോവിഡ് ലക്ഷണം ഉള്ളതായി കണ്ടെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് 
മാനന്തവാടി ലിറ്റിൽഫ്ലവർ യുപി സ്കൂൾ അഞ്ചാം തരം വിദ്യാർഥിനിയാണ് അൽന. അഖിൽന. അഖിൽ. അൻലിയ എന്നിവര സഹോദരങ്ങളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *