April 27, 2024

സാഹസികത ഉണ്ടാക്കുന്ന അപകട കെണികൾ

0
Img 20220124 105012.jpg
കൽപ്പറ്റ:വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ,
അശ്രദ്ധമായും ,
സാഹസീകമായും നടത്തുന്ന അർമാദങ്ങളാണ് പലപ്പോഴും അപകടകെണി ഒരുക്കുന്നത്. 
ഇതിലെ അവസാനത്തെ ഇരയാണ് ഇന്നലെ ബാണാസുരയിൽ അപകടത്തിൽ മരിച്ച കൊടുവള്ളി ,പറമ്പത്ത് കാവ് സഹകരണമുക്ക് വേരം പിലാക്കിൽ അബൂബക്കർ കുട്ടിയുടേയും ,താഹിറയുടേയും മകൻ മുഹമ്മദ് 
റാഷിദ് (26).
ബാണാസുര ഡാമിൻ്റെ ചുഴികളെ കുറിച്ചോ ,സുരക്ഷാ മുന്നറിയിപ്പുകളോ വക വെക്കാതെ ചെറുപ്പത്തിൻ്റെ  സാഹസികതയിൽ പല അപകടങ്ങളും ഇതിനു മുൻപ് ഇവിടെ  ഉണ്ടായിട്ടുണ്ട്. 
ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം പോലീസും മുന്നറിയിപ്പുകളുമായാ 
ഉള്ള സുരക്ഷാ നടപടികൾ സ്വീകരിക്കാതെ വലിയ വിമർശനങ്ങൾ ഉണ്ടാക്കിയിട്ടും ഒരു പരിഹാരവും ഉണ്ടാകുന്നില്ല. 
ടിക്കറ്റ് വാങ്ങി പരമാവധി ആളുകളെ കയറ്റുക എന്നതിനപ്പുറം 
സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഉള്ള ഉത്തരവാദിത്തം അധികാരികൾക്കുണ്ട്. 
സഞ്ചാരികളും ജാഗ്രതയോടെ വേണം 
ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശിക്കാൻ . 
ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ കുറച്ച് നാൾ കഴിയുമ്പോൾ എല്ലാം മറന്ന് വീണ്ടും ഈ അപകട ചുഴിയിലേക്ക് വീഴുന്നു. 
ഈ സ്ഥിതി വിശേഷം മാറണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *