August 28, 2026

മതേതരത്വമാണ് ഇന്ത്യ ഭീകരതയാണ് ആർ.എസ്.എസ്.: പ്രചരണ കാമ്പയിൻ വാഹനജാഥ എസ്.ഡി.പി.ഐ. ഒഴിവാക്കി

0
IMG_20220124_143132.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി : മതേതരത്വമാണ് ഇന്ത്യ ഭീകരതയാണ് ആർ.എസ്.എസ്. എന്ന   ശീർഷകത്തിൽ എസ്.ഡി.പി.ഐ
  ജില്ലയിൽ നടത്താൻ തീരുമാനിച്ച മണ്ഡലം തല വാഹന ജാഥ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽമാറ്റിയതായി ഭാരവാഹികൾ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മറ്റ് വിപുലമായ പ്രോഗ്രാമുകളോടെയുള്ള കാമ്പയിൻ നടത്തും. ജില്ലാ തല ഉദ്ഘാടനം 25 ന് വൈകിട്ട് ഏഴ്  മണിക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഫെയ്സ്ബുക്ക് ലൈവിലൂടെ നിർവഹിക്കും.റിപ്പബ്ലിക് ദിനത്തിൽ വീടുകളിൽ ലഘുലേഖ വിതരണം , ഗാന്ധി രക്തസാക്ഷി ദിനത്തിൽ ബ്രാഞ്ച് തലങ്ങളിൽ പ്രചരണവും ഗോഡ്സേയെ കത്തിക്കലും നടത്തും. പോസ്റ്റർ  ബോർഡ് സോഷ്യൽ  മീഡിയ പ്രചരണങ്ങൾ തുടങ്ങിയവയും കാമ്പയിനിന്റെ ഭാഗമായി കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
ജില്ലാ ജനറൽ സെക്രട്ടറി
ടി.നാസർ 
, ജില്ലാ വൈസ് പ്രസിഡന്റ്
ഇ ഉസ്മാൻ ,
 ജില്ലാ സെക്രട്ടറി
ബബിത ശ്രീനു ,
മാനന്തവാടി മണ്ഡലം പ്രസിഡന്റ്
നൗഫൽ പഞ്ചാരക്കൊല്ലി എന്നിവർ 
വാർത്താ സമ്മേളനത്തിൽ
പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *