May 17, 2024

റിപ്പബ്ലിക് ദിനാഘോഷം: ക്ഷണിക്കപ്പെട്ട 50 പേര്‍ക്ക് പ്രവേശനം,കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ സല്യൂട്ട് സ്വീകരിക്കും

0
Img 20220125 173844.jpg
കൽപ്പറ്റ :  ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നാളെ  കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല. ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ പരമാവധി 50 പേര്‍ക്കാണ് പ്രവേശനം. എല്ലാവരെയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക.
രാവിലെ 8.40 മുതല്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ ആംഭിക്കും. 9 ന് വിശിഷ്ടാതിഥിയായ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാന്‍ ദേശീയ പതാക അണ്‍ഫോള്‍ഡ് ചെയ്ത് രാജ്യത്തെ അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം റിപ്പബ്ലിക് സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ എന്നിവരും അഭിവാദ്യം സ്വീകരിക്കും. റിപ്പബ്ലിക് പരേഡില്‍ നാല് പ്ലാറ്റൂണുകളാണ് അണിനിരക്കുന്നത്. പോലീസിന്റെ രണ്ട് പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളുമാണ് പങ്കെടുക്കുന്നത്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എ.അന്തകൃഷ്ണനാണ് പരേഡ് കമാന്‍ഡര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *