July 14, 2026

ജപ്തി നടപടികൾ നിർത്തിവെക്കണം-ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

0
IMG_20220125_180402.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻബത്തേരി: കർഷകർക്കെതിരായ ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ധനകാര്യമന്ത്രിക്ക് കത്തയച്ചു. കാർഷികോത്പന്നങ്ങളുടെ വില തകർച്ചയും, രൂക്ഷമായ വന്യമൃഗശല്യവും,
കാലാവസ്ഥ വ്യതിയാനവുമെല്ലാം കാർഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ കർഷകർക്ക് സമയബന്ധിതമായി വിളവെടുക്കാനും സാധിക്കാതെ വന്നിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയിലായ പല കർ
ഷകരും ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ കർഷ
കരുടെ ജപ്തി നടപടികൾ നിർത്തിവെക്കുന്നതിനാവശ്യമായ നിർദേശം ഉടൻ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകണമെന്നും, കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിച്ചുകൊണ്ട് കർഷകരെ സഹായിക്കുന്നതിനും അടിയന്തിര ഇടപെടലുണ്ടാകണമെന്നും എം.എൽ.എ. കത്തിലൂടെ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *