April 26, 2026

തനതിടം ഒരുക്കി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

0
IMG_20220125_204645.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എസ് കെ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ  സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിര്‍മ്മിച്ച തനതിടം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.സുധാറാണി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ് മുഖ്യപ്രഭാഷണവും ക്യാമ്പിന്റെ പത്ര പ്രകാശനവും നടത്തി. ക്യാമ്പസിലെ സൗഹൃദ കൂട്ടായ്മയ്ക്ക് തണലൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അധ്യാപകരായ സാവിയോ ഓസ്റ്റിന്‍, കെ.പ്രസാദ്, എ.സ്മിത, വി.ജി വിശ്വേഷ് , വോളണ്ടിയര്‍മാരായ അഷിതാ ലക്ഷ്മി, മീനാക്ഷി ആര്‍ നായര്‍, അശ്വിനി ശങ്കര്‍, കീര്‍ത്തന എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *