September 19, 2026

കുഴിനിലത്ത് ചെറുപയോരത്ത് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തി ഭൂമി കയ്യേറുന്നു

0
IMG_20220125_212930.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുഴുനിലത്ത് ചെറുപുഴയോരത്തുള്ള പുറമ്പോക്കുഭൂമിയിൽ സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തി കയ്യേറുന്നതായി നാട്ടുകാരുടെ പരാതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്ന് പുഴയോരത്ത് മണ്ണിട്ട് ഉയർത്തി പുറമ്പോക്ക് ഭൂമി കൂടി സ്ഥലത്തോട് കൂട്ടി ചേർക്കുകയാണെന്ന് ആർ ഡി ഒ ക്ക് നൽകിയ പരാതിയിൽ നാട്ടുകാർ ആരോപിക്കുന്നു. പുഴ പുറമ്പോക്കിൽ നിന്നും 20 മീറ്റർ മാറി മാത്രമേ മണ്ണിടാൻ പാടുള്ളൂ എന്ന നിയമം കാറ്റിൽപ്പറത്തി സ്വകാര്യ വ്യക്തി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറമ്പോക്ക് ഭൂമി മണ്ണിട്ടുനികത്തുകനാണെന്ന് പരാതി.
ഇക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണെമന്നാണ് ആവശ്യം. 
പ്രളയ കാലത്ത് രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലമാണ് കുഴിനിലം ചെറുപുഴയോരങ്ങൾ. ചെറുപുഴയെ സംരക്ഷിക്കാൻ നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *