September 19, 2026

വികസന സെമിനാർ സംഘടിപ്പിച്ചു

0
IMG_20220125_212033.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

പടിഞ്ഞാറത്തറ :ജനകീയ പദ്ധതികൾ ഏറ്റെടുത്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്.2022-2023 വാർഷിക പദ്ധതിയുടെ കേന്ദ്രധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനയോഗ വികസനസെമിനാർ നടത്തി.കുടിവെള്ളം, ശുചിത്വം, സ്ട്രീറ്റ് ലൈറ്റ് എന്നീ പദ്ധതികൾക്ക് ഊന്നൽ നൽകി അന്തിമ രൂപം നൽകി.കുടിവെള്ളത്തിനായി 42 ലക്ഷവും പ്ലാസ്റ്റിക് ശേകരണത്തിനും തരംതിരിക്കുന്നതിനും വേണ്ടി എം.സി.എഫ് നിർമാണത്തിന് 35.1ലക്ഷവും ഹരിതകർമ സേനക്ക് വാഹനവും ഉപകാരണത്തിനുമായി 7.4ലക്ഷവും സ്ട്രീറ്റ് ലൈറ്റ് മെയിൻ ലൈനിനായി 56.8ലക്ഷവും വകയിരുത്തി. യോഗം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി ബാലൻ ഉദ്ഘാടനം  ചെയ്തു. വൈസ് പ്രസിഡന്റ്‌ ഗിരിജ കൃഷ്ണ അധ്യക്ഷ വഹിച്ച യോഗത്തിൽ വികസന കാര്യാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എ ജോസ് സ്വാഗതവും ബഷീർ ഈന്തൻ നന്ദിയും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യസ ചെയർ പേഴ്സൺ ജസീല ളംറത്,റഷീദ് വാഴയിൽ, സജിത നൗഷാദ്, ബുഷ്‌റ അഷ്‌റഫ്‌, ബിന്ദു ബാബു, സതി വിജയൻ, നിഷ മോൾ, രജിത ഷാജി എന്നീ മെമ്പർമാരും ജീവനക്കാരും പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *