May 20, 2024

സി കെ ജയകൃഷ്ണൻ സ്മാരക ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് ജിതിൻ ജോയൽ ഹാരിമിന്

0
Img 20220126 081652.jpg
മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ അന്തരിച്ച സി കെ ജയകൃഷ്ണൻ്റെ  സ്മരണാർത്ഥം മാതൃഭൂമി ഫോട്ടോ ജേർണലിസ്റ്റ് കൂട്ടായ്മ  ഏർപ്പെടുത്തിയ  ന്യൂസ് ഫോട്ടോഗ്രാഫി അവാർഡ് മലയാള മനോരമ വയനാട് ഫോട്ടോഗ്രാഫർ  ജിതിൻ ജോയൽ ഹാരിമിന്. അവാർഡിൻ്റെ  പരിഗണനക്കായി ലഭിച്ച 100 ഓളം വാർത്ത ചിത്രങ്ങളിൽ നിന്നാണ് 'നെഞ്ചുലഞ്ഞാലും അച്ഛനൊരു  സല്യൂട്ട്…' എന്ന തലകെട്ടോടുകൂടി കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് മരിച്ച സുബേദാര്‍ സി.പി. ഷിജിയുടെ മൃതദേഹം  വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി  മകന്‍ അഭിനവ് സല്യൂട്ട് ചെയ്യുന്ന ചിത്രം  തിരഞ്ഞെടുത്തത് .10000 രൂപയും പ്രശസ്തി  പത്രവും അടങ്ങുന്നതാണ് അവാർഡ് .ജനുവരി 26 ന് തൃശ്ശൂരിൽ വെച്ചു നടത്തുവാനിരുന്ന അവാർഡുദാന ചടങ്ങ് കോവിഡ് വ്യാപനത്തെ തുടർന്ന് മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *