September 21, 2026

വൈത്തിരിയിൽ ഹോം സ്‌റ്റേയിൽ നിന്ന് മയക്ക് മരുന്ന് പിടികൂടി

0
IMG_20220126_142122.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ ഐ പി എസ് ന്റെ നിർദേശമനുസരിച്ച് കൽപ്പറ്റ ഡി വൈ എസ് പി സുനിൽ എം. ഡി, വൈത്തിരി പോലീസ് ഇൻസ്‌പെക്ടർ ദിനേശ് കോറോത്ത് എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ രാംകുമാറും പോലീസ് പാർട്ടിയും ചേർന്ന് പഴയ വൈത്തിരി ചാരിറ്റിയിൽ അനധികൃതമായി പ്രവർത്തിച്ച് വരുന്ന ഹോംസ്‌റ്റെയിൽ നടത്തിയ റെയ്ഡിൽ മാരക മയക്കുമരുന്നായ എം ഡി എം എ കണ്ടെടുത്തു. സ്ഥലത്തു നിന്നും വിൽപ്പനക്കായി സൂക്ഷിച്ചുവെച്ചു. വിപണിയിൽ 40,000രൂപയോളം വിലവരുന്ന 2.14ഗ്രാം എം ഡി എം എ ആണ് കണ്ടെത്തിയത്. നാല് പ്രതികളെ അറസ്റ്റ്ചെയ്തു.
പ്രജോഷ് വർഗീസ്( 37) കരുമാക്കൻ വീട് വൈത്തിരി,ഷഫീക്ക് സി. കെ(26) ചിറക്കൽ വീട് വൈത്തിരി, റഷീദ് സി. പി (34)സി. പി.ഹൗസ് പന്നിയകര, ജംഷീർ ആർ. കെ (32) ആർ. കെ ഹൗസ്  കല്ലായി എന്നിവരെയാണ് അറസ്റ് ചെയ്തത്.റെയ്ഡിൽ എസ് ഐ രാംകുമാർ, സി പി ഒ ഉനൈസ്, സി പി ഒ അരുൺ കുമാർ, സി പി ഒ സാബിത്ത്, എസ് സി പി ഒ രാകേഷ് ചന്ദ്രൻ, സി പി ഒ ഷാലു ഫ്രാൻസിസ്, എസ് സി പി ഒ അബ്‌ദു റഹ്മാൻ, സി പി ഒ രമേഷ്, സി പി ഒ റയിസ്, എസ് സി പി ഒ ഷാജഹാൻ, സി പി ഒ ബാലു നായർ, സി പി ഒ അഖിലേഷ് എന്നിവർ പങ്കടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *