ശുചികരണ പ്രവൃത്തി നടത്തി
പുൽപ്പള്ളി: റിപ്ലബ്ലീക് ദിനത്തിൽ മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ എൻ.സി.സി.കെഡറ്റുകളുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിലെ താഴെ അങ്ങാടി മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരുന്നു ശുചീകരണ പ്രവർത്തി മാലിന്യങ്ങൾ നീക്കം ചെയ്ത് കൊണ്ടു പോകുന്നതിന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വാഹനവും ഏർപ്പെടുത്തിയിരുന്നു. ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസഫിന നിർവ്വഹിച്ചു.എൻ.സി സി.കെയർടെയ്കർ മിനുമെറിൻ, അദ്ധ്യക്ഷത വഹിച്ചു. കെഡറ്റുകളായ അമൃത ജിതേഷ്, ശ്രേയ ഷിബു, അളകനന്ദ, ഓസ്റ്റിൻ, ഗോഡ് വിൻ, ദി കൃഷ്ണ ദിലീപ്, ആഷ്ലി ,ഗോൾഡ മരിയ ബിജു എന്നിവർ നേതൃത്യം നൽകി.






Leave a Reply