June 23, 2026

എൻ എം ഡി സി യുടെ ഇരുപത്തിയേഴാമത് ഔട്ട്ലെറ്റ് മണിയൂരിൽ

0
IMG_20220128_113052.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടകര: സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എൻ എം ഡി സി യുടെ  ഇരുപത്തിയേഴാമത് ഔട്ട്ലെറ്റ് പതിയാരക്കര നടുവയലിൽ ആരംഭിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ടി കെ അഷ്‌റഫ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ എം ഡിസി ചെയർമാൻ പി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.  പി എം അബൂബക്കർ മാസ്റ്റർ ആദ്യ വിൽപ്പന ഏറ്റു വാങ്ങി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  പി രജനി ടീച്ചർ, എം രമേശൻ, സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം സി.ഭാസ്കരൻ മാസ്റ്റർ, വ്യാപാരികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . എൻ.എം.ഡി.സി. വടകര ബ്രാഞ്ച് മാനേജർ വി.എസ് ശ്രിധിൻ സ്വാഗതവും  ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ റിനീഷ് നന്ദിയും പറഞ്ഞു.എൻ എം ഡി സി ഉൽപ്പന്നമായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയർ കെയർ ഓയിൽ വയനാടൻ കാപ്പിപ്പൊടി, റോസ്റ്റഡ് കോഫി, ചുക്ക് കാപ്പി, കുരുമുളക്, മറ്റു സുഗന്ധ വ്യഞ്ജനങ്ങൾ, കാട്ടുതേൻ, സർക്കാർ സ്ഥാപനമായ കേരളാ സോപ്സിന്റെ ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *