May 20, 2024

പുഞ്ചിരി; സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20220128 110809.jpg
മാനന്തവാടി:   സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി
സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണക്യാമ്പ് സംഘടിപ്പിച്ചു. 20 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 17 പേർക്കുള്ള സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സയും ആശുപത്രി അധികൃതർ ഉറപ്പു നൽകി.സെന്റ് ജോൺസ് ആംബുലൻസ് ഇന്ത്യ വയനാട് ജില്ലാ സെൻ്ററും, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെസഹകരണത്തോടെയാണ്ക്യാമ്പൊരുക്കിയത്.
 മാനന്തവാടി പാറയ്ക്കൽ ടൂറിസ്റ്റ് ഹോമിൽ നടന്നക്യാമ്പ് കോഡിനേറ്റർ ബെസ്സി പാറയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലയിൽ ഇതുവരെ നടന്ന31ക്യാമ്പുകളിലായി 1354പേർക്കാണ്സൗജന്യശസ്ത്രക്രിയ നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *