September 18, 2026

ഹൈവേ കൊള്ള; പത്തംഗ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

0
IMG_20220128_141706.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
  കൽപ്പറ്റ: അന്തർ സംസ്ഥാന യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ ഒരു കണ്ണി കൂടി പിടിയിൽ. കൊയിലാണ്ടി ആയഞ്ചേരി പൂക്കാട്ടുവീട്ടില്‍ അമലാ(30)ണ് അറസ്റ്റിലായത്.പുനൂരിൽ നിന്നാണ് പിടിയിലാവുന്നത്. നേരത്തെ ഈ സംഘത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കി പ്രതികൾ ഒളിവിലായിരുന്നു. മൈസൂര്‍, ബംഗളൂരു ഭാഗത്തുനിന്ന് സ്വര്‍ണം പണം എന്നിവയുമായി വാഹനത്തില്‍ വരുന്നവരെ ഹൈവേയില്‍ പിന്തുടര്‍ന്ന് കവര്‍ച്ച ചെയ്യുന്ന സംഘാഗമാണ് അമൽ .    ഒട്ടേറെ വധശ്രമക്കേസുകളില്‍ പ്രതിയായ അമല്‍ ഏറെക്കാലം ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്. മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ അമല്‍ ഒളിവിലായിരുന്നു.നേരത്തെ ഈ സംഘത്തിലെ അഞ്ച് പേർ പിടിയിലായിരുന്നു. ഇനി നാല് പേർ കൂടി വലയിലാവാനുണ്ട്.
 ഈ കേസില്‍ കോഴിക്കോട് സ്വദേശികളായ കൊയിലാണ്ടി അരിക്കല്‍ മിത്തല്‍ അഖില്‍ ചന്ദ്രന്‍ (29), ഉള്ളിയേരി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദു ലാല്‍ (22), ഉള്ളിയേരി കുന്നത്തറ വല്ലി പടിക്കല്‍ മീത്തല്‍ അരുണ്‍ കുമാര്‍ (27), വയനാട് സ്വദേശികളായ മൂപ്പൈനാട് നെടു ങ്കരണ കുയിലന്‍വളപ്പില്‍ സഖറിയ (29), തോമാട്ടുചാല്‍ വേലന്‍മാരിത്തൊടിയില്‍ പ്രദീപ് കുമാര്‍ (37) എന്നിവരെ ആഴ്ചകള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇനി നാലുപേരെ കൂടി പിടികൂടാനുണ്ട്.കാര്യമ്പാടിയില്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ കാറുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ പോലീസിന് സഹായകമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *