ബീനാച്ചി പനമരം റോഡ് നിർമാണം ഫെബ്രുവരി 15നകം ഒന്നാം ഘട്ടം പൂർത്തീകരിക്കും
ബത്തേരി:ബീനാച്ചി പനമരം റോഡ് നിർമാണം ഫെബ്രുവരി 15നകം പൂർത്തീകരിക്കാൻ ധാരണയായി.
പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ ഐ സി. ബാലകൃഷ്ണൻ എം എൽ എ യുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി 15 ന് മുമ്പ് മുമ്പ് പ്രവർത്തി ഒന്നാം ഘട്ട ടാറിങ്ങ് പ്രവർത്തി പൂർത്തീകരിക്കുമെന്ന് യോഗത്തിൽ കരാറുകാരൻ അറിയിച്ചു. സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിച്ചിട്ടില്ലങ്കിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. റോഡിന്റെ പ്രവർത്തിയിൽ കാലതാമസം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാസങ്ങൾക്കുമുമ്പ് റോഡ് സന്ദർശിച്ചിരുന്നു. അതിന് ശേഷം പ്രവർത്തി പുരോഗമിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി യോഗം വിളിച്ചു ചേർത്തത് . യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ,ഐ സി ബാലകൃഷ്ണൻ എം എൽ എ ,പി ഡബ്ല്യു ഡി സെക്രട്ടറി, ജോയിൻ സെക്രട്ടറി, കരാറുകാരൻ , കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.





Leave a Reply