ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക നിയമനം
മാനന്തവാടി : മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡോക്ടർമാർ (എം.ബി.ബി.എസ് , ടി.സി.എം.സി രജിസ്ട്രേഷൻ)- 2. സ്റ്റാഫ് നഴ്സ് (ജി.എൻ.എം)-12, ക്ലീനിംഗ് സ്റ്റാഫ് (എട്ടാം ക്ലാസ്)-12 , ഡാറ്റാ എൻട്രി (ഡി.സി.എ)-2 എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകളും യോഗ്യകളും. കോവിഡ് ബ്രിഗ്രേഡിൽ ജോലി ചെയ്തവർക്ക് മാത്രമാണ് നിയമനം. ഉദ്യോഗാർത്ഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകൾ, കോവിഡ് ബ്രിഗ്രേഡിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സഹിതം
ഫെബ്രുവരി 2ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം.






Leave a Reply