റിനിയുടെ കുഞ്ഞിന്റെ പിതാവ് റഹിംമെന്ന് ഡി എൻ എ ടെസ്റ്റിൽ തെളിഞ്ഞു
മാനന്തവാടി : ഗർഭസ്ഥ ശിശുവും, മാതാവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്.എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയുടെയും, അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുംമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞുവരുന്ന എടവക വാളേരി പുതുപറമ്പിൽ റഹിം (53) ജ്യൂസിൽ കലർത്തി നൽകിയ കീടനാശിനി കഴിച്ചാണ് ഗർഭിണിയായ റിനി മരിച്ചത്എന്നാണ് ശാസ്ത്രിയ പരിശോധനയിൽ തെളിഞ്ഞത്.കൂടാതെ ഡി എൻ എ ടെസ്റ്റിൽ കുഞ്ഞിന്റെ പിതാവ് റഹിംമാണെന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.മാനസിക വൈകല്യംമുള്ള റിനിയെയും, കുഞ്ഞിനേയും കരുതികൂട്ടി കൊന്നതിന് റഹിംമിനെതിരെ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ വിവിധ വകുപ്പുകൾ കൂട്ടിചേർത്തിട്ടുണ്ട്.
റിനിയുടെ മരണത്തിൽ ആസ്വഭാവിക മരണത്തിന് കേസ്സെടുത്താണ് പോലീസ് അന്വേഷണംതുടങ്ങിയത്. റഹിം യുവതിക്ക് ഒരു പാനീയം നൽകിയതായും ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. പോലീസ് അന്വേഷണംതുടങ്ങിയതോടെ റഹിം ഒളിവിൽ പോവുകയും ചെയ്തു. പിന്നീട് ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. യുവതിയുടെ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളാണ് റഹിമെന്നും പോലീസിനു വ്യക്തമായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രിയ പരിശോധനയിൽ റഹിം റിനിക്ക് നൽകിയ ജ്യൂസിന്റെ കുപ്പിയിൽ കണ്ട രാസപദാർത്ഥവും, റിനിയുടെയും കുഞ്ഞിന്റെയും മരണത്തിനിടയാക്കിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്ന രാസപദാർത്ഥവും ഒന്നാണെന്ന് വ്യക്തമായി. കൂടാതെ കുഞ്ഞിന്റെയും, റഹിമിന്റെയും ഡി എൻ എ പരിശോധിച്ചതിൽ കുഞ്ഞിന്റെ പിതാവ് റഹിം ആണെന്ന് തെളിയുകയും ചെയ്തു.






Leave a Reply