June 6, 2026

ജപ്തി നടപടി അടിയന്തരമായി നിർത്തിവെക്കണം

0
IMG_20220129_205031.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൃഷി നാശം വില തകർച്ച കോവിഡ് എന്നീ പ്രതിസന്ധികളിൽ ബാങ്ക് ലോൺ അടക്കാൻ ബുദ്ധിമുട്ടുന്ന കർഷകരുടെ കിടപ്പാടവും സ്ഥലവും ജപ്തി ചെയ്യുന്ന ബാങ്ക് നടപടി ഉടൻ നിർത്തിവെക്കണ മെന്നും വീണ്ടും കൃഷിയിറക്കാനുള്ള സാമ്പത്തിക സഹായം അനുവദിക്കന്നമെന്ന് കേരളഫാർമേഴ്സ്അസോസേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ സുനിൽ മഠത്തിൽ, പൗലോസ് വെള്ളമുണ്ട ,മാത്യു പനവല്ലി ,കെ.എം. ഷിനോജ് മാനന്തവാടി ,പോൾ തലച്ചിറ ,സക്കറിയ കൊടുങ്ങല്ലൂർ, ആലിയ കമ്മോം, ഇന്ദിര ഒഴക്കോടി, തുടങ്ങിയവർ സംസാരിച്ചു.
ബാങ്ക് ജപ്തി നടപടി തുടർന്നാൽ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *