June 6, 2026

വനിതകൾക്ക് മാത്രമായി ഇനി ആനവണ്ടിയിൽ ഉല്ലാസ യാത്രയും

0
IMG_20220129_212543.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്:മാർച്ച് 8 അന്തരാഷ്ട 
വനിതാ ദിന പ്രത്യേക വനിതയാത്രാ പാക്കേജ് ഒരുക്കി കെ.എസ്. ആർ.ടി.സി.ബജറ്റ് ടൂറിസം സെൽ വനിതകൾക്ക് മാത്രമായി വുമൻ ട്രാവൽ വീക്ക് എന്ന പേരിൽ വനിതാ 
യാത്രീകർക്കായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നു.
വനിതകൾക്ക് മാത്രമായ ഈ പാക്കേജിൽ 
മൂന്നാർ ,നെല്ലിയാമ്പതി ,
വയനാട് ,വാഗമൺ ,ഗവി എന്നീ സഞ്ചാരികളുടെ ഇഷ്ട പറുദീസകളിലേക്കാണ്
യാത്രാ പാക്കേജുകൾ
ഒരുങ്ങുന്നത്.
മാർച്ച് 8 മുതൽ 13 വരെയാണ് ഈ യാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീ സഞ്ചാര സംഘങ്ങൾക്കും ,
കുടുംബശ്രീ ,സ്വാശ്രയ സംഘങ്ങൾക്കും ,
റസിഡൻസ് അസോസിയേഷനുകൾക്കും പ്രത്യേക പാക്കേജിൽ
ഭാഗഭാക്കാകാം. 
വിവരങ്ങൾക്ക് 
ബജറ്റ് ടൂറിസം വനിതാ കോർഡിനേറ്റർ
ബിന്ദു സദനുമായി
ബന്ധപ്പെടാം.
7306 218456
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *