August 27, 2026

ചെറുകരയുടെ വായനശാല മാത്രമല്ല റിനൈസെൻസ്

0
IMG_20220130_125218.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട് :ഹരിപ്രിയ.ഇ 
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ചെറുകര എന്ന വലിയ ഗ്രാമം. കർഷകരും ആദിവാസികളും തിങ്ങി പാർക്കുന്ന ഗ്രാമമാണ് ചെറുകര.
ആ ഗ്രാമം അര നൂറ്റാണ്ടുമുമ്പ് ആരും ശ്രദ്ധിക്കാതെ പോയ ഓണംകേറാമൂലയായിരുന്നിട്ടും അക്ഷര വെളിച്ചം 
വീശി റിനൈസെൻസ് 
വായനശാല തലയുയർത്തി നിന്നു.
 
വിദ്യഭ്യാസപരമായി പുറകോട്ടു നിൽക്കുന്നഗ്രാമം ആണ് ചെറുകര. ആ കാലത്താണ് ഈ നാട്ടിൽ നിന്ന് ആദ്യമായി കോളേജ് വിദ്യഭ്യാസം പൂർത്തിയാക്കിയ കിഴക്കേവീട്ടിൽ ഗോവിന്ദകുറുപ്പ് ഇവിടെ ഒരു വായനശാല ആരംഭിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. സാംസ്‌കാരികവും ഭൗതികവുംമായ ഉയർന്ന ചിന്താഗതിയും ഉള്ള വ്യക്തിയായിരുന്നു ഗോവിന്ദ കുറുപ്പ്. അദ്ദേഹതിന്റെതന്നെ പീടികമുറിയിൽ ആയിരുന്നു വായനശലയുടെ തുടക്കം. അതിനുശേഷം അദ്ദേഹം തന്നെ സംഭാവനയായി കൊടുത്ത സ്ഥലത്ത് സർക്കാരിൽ നിന്ന് കിട്ടിയ സഹായത്തോടുക്കൂടി കെട്ടിടം നിർമ്മിക്കുകയും  1960 ൽ സുപ്രസിദ്ധ സാഹിത്യകാരൻ കെ. ടി. മുഹമ്മദാണ് ഉദ്ഘാടനം ചെയ്ത് പുതിയ കെട്ടിടത്തിൽ വായനശാലയുടെ പ്രവർത്തനം ആരംഭിക്കുന്നത്.
ഈ ലൈബ്രറിക്ക് നവോദാനം എന്ന് അർത്ഥം വരുന്ന റിനൈസെൻസ് എന്ന നാമം നൽകുകയും ചെയ്തു.  ഈ റിനൈസെൻസ് എന്ന പേര് നൽകിയതും സ്ഥാപകനായ ഗോവിന്ദകുറുപ്പ് തന്നെയാണ്.
പ്രഥമ ഭരണ സമിതി പ്രസിഡന്റ്‌ ആയി സി. നാരായണൻ നായർ, സെക്രട്ടറി ആയി കെ. ഗോവിന്ദകുറുപ്പിനെയും തെരഞ്ഞെടുത്തു. 1945 ൽ തിരുകൊച്ചിയിൽ പ്രവർത്തനം നടത്തിയിരുന്ന കേരള ഗ്രന്ഥാശലാസംഘം 1956 ൽ ഐക്യകേരളം രൂപീകൃതമായതോടെ അതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന പി. എൻ. പണിക്കർ മലബാർ മേഖലയിൽ സന്ദർശനം നടത്തുന്നതിനിടയിൽ റിനൈസെൻസ് ലൈബ്രറിയും സന്ദർശിച്ചിരുന്നു.
1961 ൽ ദേശീയ തലത്തിൽ പ്രവർത്തിച്ചിരുന്ന സന്നദ്ധസേവ സംഘടനയായ ഭാരത് സേവക് സമാജിന്റെ ( ബി എസ് എസ് )ഒരു യൂണിറ്റ് ഇവിടെ ആരംഭിക്കുകയും റോഡ് നിർമ്മാണം, സുചികരണം എന്നിവ നടത്തി. വായനശാലയുടെ ധനശേഖരാർത്ഥം നെൽ കൃഷി ഉണ്ടാക്കുകയും അതിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ട് ആദ്യമായി വായനശാലക്ക് റേഡിയോ വാങ്ങിക്കുകയും ചെയ്തു.
 ഗ്രന്ഥശാലയുടെ ഉപഘടകങ്ങളായി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, മഹിളാസമാജം,
ബാലസമാജം, വനിതാപുസ്തക വിതരണം, കൃഷി പുസ്തക കോർണർ റഫറൻസ് ലൈബ്രറി എന്നിവ ആരംഭിച്ചു.
ഡി സി ബുക്ക്സും സംസ്ഥാന ലൈബ്രറി കൗസിലും ഏർപ്പെടുത്തിയ പ്രഥമ ഡി സി പുരസ്‌ക്കാരത്തിന് റിനൈസെൻസ് ലൈബ്രറി തിരഞ്ഞെടുക്കപ്പെട്ടു.
2007 ൽ പാലക്കാട്ട് വെച്ച് നടന്ന ചടങ്ങിൽവെച്ച് അന്നത്തെ മുഖ്യമന്ത്രിയായ വി. എസ്. അച്യുതാനന്ദനിൽ നിന്നും ലൈബ്രറി പ്രവർത്തകർ ഏറ്റുവാങ്ങി.
വയനാട്ടിലെ ആദ്യത്തെ എ ഗ്രേഡ് ലൈബ്രറിയായ റിനൈസെൻസ് ലൈബ്രറിക്ക് ഇന്ന് നിരവധി പുസ്തകങ്ങൾ ഉണ്ട്. 
കുഞ്ഞുണ്ണി മാഷേപോലുള്ള നിരവധി സാമൂഹ്യ സാംസ്കാരിക നായകൻമാരും എഴുത്തുകാരും മുൻകാലമന്ത്രിമാരും ലൈബ്രറി സന്ദർശിക്കുകയുണ്ടായി.
മംഗലശ്ശേരി മാധവൻ മാസ്റ്റർ പ്രസിഡന്റും, സി.ജി. പ്രത്യുഷ് സെക്രട്ടറിയും ആണ് ഇപ്പോഴുള്ള ലൈബ്രറി സാരഥികൾ.
ഒരു വായനശാല സർഗ്ഗാത്മകമായി ഇടപെടുമ്പോൾ ഗ്രാമത്തിലെ അക്ഷര
ജ്യോതി പ്രകാശിപ്പിക്കുകയും
നാടിനെ സംസ്കാരിക
ഉന്നതിയിൽ അടയാളപ്പെടുത്തുകയും
ആണ് ചെയ്യുന്നത്.
ഈ വായനശാലയുടെ പ്രസക്തി ഇവിടെയാണ് 
നിറവായി നിൽക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *