എം ഡി എം എയും കഞ്ചാവുംമായി പന്തിപ്പൊയിലിൽ യുവാക്കൾ പിടിയിൽ
പന്തിപ്പൊയിൽ:പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പടിഞ്ഞാറത്തറ പോലീസ് പന്തിപ്പൊയിൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം ഡി എം എയും, കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ കരിമ്പനക്കൽ കെ.എ.അഷ്‌ക്കർ (26), വാരാമ്പറ്റ പന്തിപ്പൊയിൽ ഊക്കാടൻ യു. എ. മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ ഞേർലേരി മണ്ടോക്കര എം. മുനീർ (25) എന്നിവരെയാണ് പിടികൂടിയത്. 0.34ഗ്രാം എം ഡി എം എയും,150 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തു.
പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ ജയൻ,എസ്.ഐ ഇ. കെ അബുബക്കർ, സി. പി. ഒമാരായ ശ്രീജേഷ്, വിജിത്ത്, സജീർ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പോലീസ് മയക്കുമരുന്ന് വേട്ട ജില്ലയിൽ ശക്തിപ്പെടുത്തിയിരിക്കയാണ്.






Leave a Reply