April 28, 2024

ജില്ലയില്‍ 1338 പേര്‍ക്ക് കൂടി കോവിഡ്

0
Img 20220130 164211.jpg
കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 964 പേര്‍ രോഗമുക്തി നേടി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1336 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു .
ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 151584 ആയി. 141283 പേര്‍ രോഗമുക്തരായി. നിലവില്‍ 8183 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7933 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 780 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1598 പേര്‍ ഉള്‍പ്പെടെ ആകെ 12182 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1765 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. നിലവില്‍ ജില്ലയില്‍ 14 ആക്റ്റീവ് കോവിഡ് ക്ലസ്റ്ററാണ് ഉളളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *