April 27, 2024

ജീവിച്ചിരിക്കുന്ന ഗാന്ധിയെക്കാൾ പരിവാർ സംഘടനകൾ മരിച്ച ഗാന്ധിയെയാണ് ഭയപ്പെടുന്നത് -എൻ.ഡി. അപ്പച്ചൻ

0
Img 20220130 180838.jpg
കൽപ്പറ്റ :   ജീവിച്ചിരിക്കുന്ന ഗാന്ധിയെക്കാൾ പരിവാർ സംഘടനകൾ മരിച്ച ഗാന്ധിയെയാണ് ഭയപ്പെടുന്നതെന്ന് ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ ഗാന്ധിജി നടത്തിയ ധീരോജ്വലമായ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ് ജീവിത സന്ദേശങ്ങളും ലോകം മുഴുവൻ പ്രശംസിക്കുകയും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, മഹാത്മാവിനെ തിരസ്ക്കരിച്ച് കൊണ്ട് മുമ്പോട്ട് പോകാനാണ് സംഘപരിവാർ സംഘടനകളും ബിജെപി യും ശ്രമിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലനിൽക്കുന്നിടത്തോളം കാലം ഗാന്ധിജിയെന്ന ചിന്തയെയും അദ്ദേഹം മുമ്പോട്ട് വെച്ച മഹത്തായ ആശയങ്ങളെയും തകർക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി പ്രധിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ 75 כ൦ രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാ ഗാന്ധിയെ ഇന്ത്യാരാജ്യത്ത് ഇകഴ്ത്തുന്നതിനും ഗാന്ധി ഘാതകന് സ്മാരകം പണിയുന്നതിനു പരിശ്രമിക്കുന്ന ബിജെപി യും മോദി ഗവൺമെൻറും മാപ്പർഹിക്കാത്ത പ്രവർത്തിയാണ് ചെയ്തുവരുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: പി.എം. നിയാസ് സന്ദേശം നൽകി. പരിപാടിയിൽ വി.എ. മജീദ്, പി.പി. ആലി, ടി.ജെ. ഐസക്ക്, ഒ.വി. അപ്പച്ചൻ, സി. ജയപ്രസാദ്, ബിനു തോമസ്, ഇ.വി. അബ്രഹാം, സെബാസ്റ്റ്യൻ കൽപ്പറ്റ, ആയിഷ പള്ളിയാലിൽ, ഹർഷൻ കൊന്നോടൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *