October 14, 2026

ജില്ലാകലക്ടർ ചെട്ട്യാലത്തൂർ വന ഗ്രാമം സന്ദർശിച്ചു

0
IMG_20220131_092840.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ  ചെ ട്ട്യാലത്തൂർ വന ഗ്രാമം ജില്ലാ കലക്ടർ കെ. ഗീത സന്ദർശിച്ചു.
 സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന എന്നിവർക്കൊപ്പമാണ് കലക്ടർ ചെട്ട്യാലത്തൂരിൽ എത്തിയത്.
പുനരധിവാസ നടപടികൾ പുരോഗമിക്കുന്ന വേളയിൽ കലക്ടറുടെ സന്ദർശനം കോളനിയിലെ അറുപതോളം കുടുംബങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനുള്ള അവസരമാണ് നൽകിയത്.
പുന:രധിവാസ നടപടികൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നതിനാൽ വിവിധ പ്രശ്നങ്ങൾ നേരിടുന്നതായി പുന:രധിവാസത്തിനു സമ്മതം അറിയിച്ച കുടുംബങ്ങൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രശ്നങ്ങൾ ബന്ധപ്പെട്ട പട്ടിക  വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *