ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കണം
കൽപ്പറ്റ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച സന്ദർശകരുടെ എണ്ണം ഗണ്യമായി കുറക്കണമെന്ന് നാഷനൽ ലേബർ ഓർഗനൈസേഷൻ വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ ഇത് അനിവാര്യമാണ്. രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും 3500 സന്ദർശകരെവരെ അനുവദിക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തണം.
സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന ഉടൻ ആരംഭിക്കുകയും സ്ഥിതി വഷളാകാതിരിക്കാൻ നിയന്ത്രണങ്ങളിൽ പിഴവില്ലെന്ന് ഉറപ്പ് വരുത്തുവാനുള്ള കർശന നടപടികളെടുക്കുകയും വേണം. മുൻ കലക്ടർ അദീല അബ്ദുല്ല കോവിഡ് മഹാമാരിയെ തടയാൻ നടത്തിയ പ്രതിരോധ നീക്കങ്ങൾ പ്രശംസനീയമായിരുന്നു. രോഗവ്യാപനം അതിരൂക്ഷമായ ഈ ഘട്ടത്തിൽ അത്തരം നടപടികളാണ് വേണ്ടത്. ആദിവാസി കോളനികളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈനായി നടന്ന യോഗത്തിൽ പ്രസിഡന്‍റ് ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എം. അബീബ് റാൻ, പി.സി.ശ്രീധരൻ, കെ.ജി. നാരായണൻ, ലൂസി ജോർജ്, കെ.എം. രാജു, പി. മത്തായി തുടങ്ങിയവർ സംസാരിച്ചു.






Leave a Reply