May 7, 2026

വാവ സുരേഷിന് പാമ്പ് കടിയേറ്റു

0
IMG_20220131_195530.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടയം: പാമ്പ് പിടിത്ത വിദഗ്ദൻ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ.
 കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയാണ് സംഭവം.
മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂർഖൻ പാമ്പിനെ പിടിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകൾക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേൽക്കുകയായിരുന്നുസുരേഷിന്റെ വലുതുകാലിലാണ് പാമ്പ് കടിച്ചത്.
ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 
ആരോഗ്യനില ഗുരുതരമാണ്. അദ്ദേഹത്തെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *