April 25, 2024

എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കൗതുകമായ ഒറ്റമര ശില്പം

0
Gridart 20220512 1252258982.jpg
കൽപ്പറ്റ :  നഗരിയിലെ കാര്‍ഷികമേളയില്‍ എത്തുന്നവര്‍ക്ക് കൗതുകം പകരുകയാണ് മേളയില്‍ ഒരുക്കിയ മരശില്പം. ഈട്ടി മരത്തിന്റെ കുറ്റിയില്‍ തീര്‍ത്ത ഒറ്റ ശില്പത്തില്‍ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ് ഈ അസാധാരണ മരശില്‍പ്പത്തിന് ജീവന്‍ നല്കിയത്. അമ്പലവയല്‍ സ്വദേശിയായ അജിതോമസ് സഹോദരന്റെ വീട് നിര്‍മ്മിക്കാനായി മണ്ണ് നീക്കിയപ്പോള്‍ കിട്ടിയ വലിയ മരക്കുറ്റി ശില്പമുണ്ടാക്കാന്‍ ഈസാ മുഹമ്മദിന് കൈമാറിയത്. ശില്പമുണ്ടാക്കി കഴിഞ്ഞപ്പോള്‍ വ്യത്യസ്ഥ വ്യാഖ്യാനങ്ങളാണ് ശില്പ്പത്തിന് കൈവന്നത്. നോഹയുടെ പേടകം തുറന്നപ്പോള്‍ പുറത്തേക്ക് വന്ന മൃഗങ്ങള്‍, വസുധൈവ കുടുംബകം, അങ്ങനെ വ്യത്യസ്ഥമായ പ്രമേയങ്ങളാണ് ശില്‍പ്പി ശില്പത്തിന് നല്‍കിയത്. കഴുകന്‍, ചെമ്പോത്ത്, വേഴാമ്പല്‍, കുരങ്ങ്, പോത്ത് അങ്ങനെ പോകുന്നു മരശില്പത്തിലെ ജീവികളുടെ നിരകള്‍. ശില്പത്തെ സൂക്ഷിച്ച് നിരീക്ഷിച്ചാല്‍

കാണാന്‍ കഴിയുന്ന വിധത്തില്‍ മരത്തില്‍ ഉളി കൊണ്ട് കൊത്തിയെടുത്തതാണ് ഈ രൂപങ്ങളെല്ലാം. ആവശ്യക്കാരെത്തുകയാണെങ്കില്‍ ഈ ശില്പത്തെ വില്‍ക്കാനും അപൂര്‍വമായ മരശില്പത്തെ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് അജി തോമസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *