March 28, 2024

ബത്തേരിയിലെ സി പി എം നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരണം: ബിജെപി

0
Gridart 20220512 1624417592.jpg
ബത്തേരി : കഴിഞ്ഞ കുറേ ദിവസങ്ങളായി സുൽത്താൻ ബത്തേരിയുടെ അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ബത്തേരി കയ്പ്പഞ്ചേരിയിൽ സ്‌ഫോടകവസ്തുക്കൾകണ്ടെത്തിയതിനു പിന്നാലെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവമാണ് പുറത്തുവന്നിട്ടുള്ളത്. മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷരീഫ് (60) നെ തട്ടികൊണ്ടു പോയി ചങ്ങലക്കിട്ട് പീഡിപ്പിച്ച് വെട്ടി നുറുക്കി കൊന്നു ചാലിയാറിൽ വലിച്ചെറിഞ്ഞ വാർത്ത. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ഷൈബിൻ അഷ്റഫും മറ്റ് പ്രതികളും നടത്തിവരുന്ന കൊലപാതകങ്ങളും മറ്റ് ക്രിമിനൽ ആക്ടിവിറ്റികളും നടത്തുവാനുള്ള ബത്തേരിയിലെ സി പി എം നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരേണ്ടതാണ്. ഈ പ്രതികൾ ബോംബ് നിർമ്മാണം കഞ്ചാവ് കച്ചവടം ക്വട്ടേഷൻ, തട്ടികൊണ്ടുപോകൽ, കൊലപാതകം എന്നീ കാര്യങ്ങൾ ചെയ്യുന്നതിന് ബീനച്ചി സോദേശി സി പി എം ലോക്കൽ കമ്മറ്റി അംഗ മായ ഒരു നേതാവിന്റെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട് ഈ നേതാവിന്റെ ഫോൺ കാൾ പരിശോധിക്കണം . ദൊട്ടപ്പൻ കുളം സ്വദേശിയായ ദീപേഷ് ദിവാകരനെ വർഷങ്ങൾക്കു മുമ്പ് തട്ടികൊണ്ടുപോവുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസ് 25 ലക്ഷം രൂപ വാങ്ങി ബീനച്ചിയിലെസി പി എം  പ്രാദേശിക നേതാവ് ഒത്തുതീർപ്പാക്കുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ മാത്രമേ ദീപേഷ് കൈപ്പറ്റിയിരുന്നുള്ളൂ. 20. ലക്ഷം രൂപ ഈ നേതാവും കൂട്ടാളികളും വീതിച്ച് എടുക്കുകയും ചെയ്തു. ഈ നേതാവ് മുൻപ് റിസോർട്ട് ഉടമ കരീം എന്നാ ആളുടെ കൊല കേസിൽ  നിന്നും പാർട്ടി സ്വാധീനം ഉപയോഗിച്ച് തലനാരിഴക് രക്ഷപെട്ടു.എന്നാൽ ദീപേഷ് ദുരൂഹ സാഹചര്യത്തിൽ കർണാടകയിൽ മരണപ്പെടുകയാണുണ്ടായത്. അത് കൊലപാതകമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ ആദ്യം പ്രതികളെ വിട്ടുകിട്ടാൻ പൊലീസുമായി ബന്ധപ്പെട്ടത് സി.പിഎം ന്റെ ഏരിയ സെക്രട്ടറി ജയപ്രകാശ് ആണ്. ഇതിൽ നിന്നെല്ലാം സി.പി.എം നേതാക്കൾക്കുള്ള പങ്ക് വ്യക്തമാണ്. കഴിഞ്ഞ വർഷം ബത്തേരിയിലെ സ്‌ഫോടനത്തിൽ മൂന്ന് കുട്ടികൾ മരണപ്പെട്ടിരുന്നു. രണ്ട് പ്രളയത്തിൽ വെള്ളം കയറിയ ഷെഡിൽ പടക്കത്തിന്റെ അവശിഷ്ടത്തിൽ നിന്നാണ് സ്ഫോടനം ഉണ്ടായത് എന്നു പറയുന്നതും ദുരൂഹതയുണ്ട്. അതുകൊണ്ട് ഈ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതും കൊലപാതകങ്ങളുടേയും പ്രതികൾക്ക് സി പി . എം നേതാക്കൾക്കുള്ള പങ്ക് പുറത്തു കൊണ്ടുവരുകയും ശരിയായ അന്വേഷണം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ബി. ജെ. പി.ബത്തേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം അധ്യക്ഷ കവിത. എ.എസ്., ജനറൽ സെക്രട്ടറി ലിലിൽ കുമാർ, സജികുമാർ, കെ. ൻ . മണ്ഡലം സെക്രട്ടറി ദിനേശ് എം.പി. എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *