April 24, 2026

പ്രോസിക്യുട്ടർ എ. വി ടോമിയുടെ മരണത്തിൽ പ്രതിഷേധിച്ച് പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുൻപിൽ ഫാർമേഴ്‌സ് റിലീഫ് ഫോറം ഉപരോധം

0
GridArt_20220513_1435342853.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ഫാർമേഴ്‌സ് റിലീഫ് ഫോറ ത്തിന്റെ നേതൃത്വത്തിൽ അഡ്വക്കറ്റ് എ.വി ടോമിയുടെ മരണത്തിന് ഉത്തരവാദികളായ സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരെയും,സർക്കാർ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാർമേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. അഡ്വക്കേറ്റ് കെ.എം മനോജ് ഉദ്ഘാടനം ചെയ്തു.

ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ ജില്ലാ ചെയർമാൻ പിഎം ജോർജ്, എ സി തോമസ്, എ എൻ മുകുന്ദൻ, അഡ്വക്കേറ്റ് പി ജെ ജോർജ്,എൻ ജെചാക്കോ, ടി ഇബ്രായി, എസി ആന്റണി, അജയ് വർക്കി, ജോസ് വട്ടമറ്റം, ജോസ് നെല്ലേടം, ജോർജ് മുണ്ടക്കൽ, ജോസ് മാനന്തവാടി,ഓ ആർ വിജയൻ, അപ്പച്ചൻ ചീങ്കല്ലേൽ, രാജൻ അമ്മാനി, പുരുഷോത്തമൻ, വിദ്യാധരൻ വൈദ്യർ, എം വി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *