April 24, 2024

വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗൗരവമായ പഠനം നടത്തണം

0
Gridart 20220516 0653128982.jpg
കഴിഞ്ഞ ഒരു നൂററാണ്ടിൽ വയനാട്ടിൽ സംഭവിച്ച കാലാവസ്ഥാ വ്യതിയാനങ്ങളെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലയിലെ ശാസ്ത്ര സ്ഥാപനങ്ങളും ഉന്നത വിദ്യാസ്ഥാപനങ്ങളും ഈ പഠനത്തിൽ പങ്കാളികളാക്കണം. ഇത് സംബന്ധിച്ച ആധികാരിക രേഖകൾ ലഭ്യമാക്കണം. പ്രായം ചെന്നവരുടെ അനുഭവങ്ങളും രേഖപെടുത്തേണ്ടതാണ്. ഈ കാലഘട്ടത്തിൽ വയനാട്ടിൽ സംഭവിച്ച കുടിയേറ്റം, വനനശീകരണം, ഭൂവിനിയോഗത്തിൽ വന്ന മാറ്റം, മഴയുടെ സ്വഭാവമാറ്റം തുടങ്ങിയവയും പരിശോധിക്കേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കാർഷിക വിളകളുടെ ഉത്പാദനത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ പഠിക്കുന്നതിനോടൊപ്പം വിളകളിൽ സമീപകാലത്തുണ്ടായ രോഗ കീട ആക്രമണങ്ങൾ കാലാവസ്ഥയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നും പഠിക്കേണ്ടിയിരിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *