March 29, 2024

വാർഡിലുള്ളവർക്ക് സൗജന്യ ഇൻഷൂറൻസ് ഏർപ്പെടുത്തി മെമ്പർ

0
Gridart 20220516 1058184262.jpg
      

                                                           സുൽത്താൻ ബത്തേരി: പതിനെട്ട് വയസിന് മുകളിലുള്ള വാർഡിലെ മുഴുവൻ ആളുകൾക്കും സൗജന്യ ഇൻഷൂറൻസ് ഏർപ്പെടുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ.നെന്മേനി ഗ്രാമപഞ്ചായത്ത് മലങ്കര നാലാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ റ്റിജി ചെറുതോട്ടിലാണ് തൻ്റെ വാർഡിലുള്ളവർക്ക് സൗജന്യമായി രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് പാക്കേജ് ഏർപ്പെടുത്തുന്നത്.കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ട് ഉടമകളായ വരിലൂടെ നടപ്പാക്കുന്ന സുരക്ഷ ഭീമയോജൻ പദ്ധതി വഴിയാണ് ഇൻഷൂറൻസ് നൽകുന്നത്. ഇതിനുള്ള പ്രീമിയം തുക കണ്ടെത്തി അടക്കുമെന്ന് റ്റിജി ചെറുതോട്ടിൽ പറഞ്ഞു.നാലാം വാർഡിൽ 1674 വോട്ടർമാരാണുള്ളത്.18 വയസിനും 70 വയസിനും ഇടയിലുള്ള വോട്ടില്ലാത്തവരെയും കണക്കാക്കുമ്പോൾ 2000 ത്തിൽ അധികം ആളുകൾ ഇൻഷൂറൻസ് പരിരക്ഷ ഉള്ളവരായി മാറും.ഈ മാസം 31 നുള്ളിൽ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ വീടുകൾ കയറിയിറങ്ങി ഫോമുകൾ പൂരിപ്പിച്ചു വാങ്ങി പദ്ധതി പൂർത്തീകരിക്കും. അപകട സാധ്യത ഏറെയുള്ള ലോകത്ത് ആളുകൾ ഒരു പക്ഷെ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സുരക്ഷയുണ്ടാവുന്ന പദ്ധതി ആയതിനാലാണ് ഇത്തരമൊരു പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയതെന്ന് റ്റിജി ചെറുതോട്ടിൽ പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതായതിനാൽ തന്നെ മുഴുവൻ ആളുകളെയും തൻ്റെ നേതൃത്വത്തിൽ പണം കണ്ടെത്തി പദ്ധതിയിൽ ചേർക്കുകയാണ്. പദ്ധതിയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ,വി ടി ബേബി, അഫ്സൽ ചീരാൽ,ലീഡ് ബാങ്ക് മാനേജർ വിപിൻ മോഹൻ ഫിനാൻസ് കൗൺസിലർ വി സിന്ധു, ലക്ഷ്മണൻ മുക്കത്ത്, പി സി വിജയൻ, ടി ടി സുലൈമാൻ, മുജീബ് മുരിക്കിൻകാട്ടിൽ, സുമംഗല മോഹൻ, മാലതി കാർവർണൻ,നിഷ പൗലോസ് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *