April 20, 2024

ശാസ്ത്രവും അറിവും വികസനത്തിൻ്റെ അടിസ്ഥാനം : എൻ. ബാലഗോപാൽ

0
Gridart 20220516 1135153142.jpg
മാനന്തവാടി: വായനയിലൂടെ ഉള്ള അറിവും ശാസ്ത്രവും വികസനത്തിൻ്റെ അടിസ്ഥാനം എന്ന് പി. എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ. പി.എൻ പണിക്കർ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ജില്ല സംസ്ഥാനതലങ്ങളിൽ ഏകോപികുന്നത്തിൻ്റെ ഭാഗമായി വയനാട് ജില്ല സമ്മേളനത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി , മംഗലശ്ശേരി മാധവൻ മാസ്റ്റർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മംഗലശ്ശേരി മാധവൻ മാസ്റ്റർ, സുരേഷ് തലപ്പുഴ, മനോജ് മാസ്റ്റർ,ജോസ് കിഴകേൽ എന്നിവരെ ആദരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. പ്രഭാകരൻ മാസ്റ്റർ,മാനന്തവാടി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി. ജോർജ്, മംഗലശ്ശേരി നാരായണൻ മാസ്റ്റർ, കാരയിൽ സുകുമാരൻ, ജോസ് മാസ്റ്റർ,ചന്ദ്രശേഖരൻ, സുശോബ് ചെറുകുംബം, എടവക ഗ്രാമപഞ്ചായത്ത്  മെമ്പർ വിനോദ് തോട്ടത്തിൽ, എന്നിവർ സംസാരിച്ചു. ക്യാപ്റ്റൻ രാജിവ് നായർ, റീഡിംഗ് മിഷൻ കോർഡിനേറ്റർ ബിജുമോൻ, ലേഖ ആർ നായർ എന്നിവർ സാനിദ്ധ്യം വഹിച്ചു. ജില്ലാ ചെയർമാൻ ആയി എ പ്രഭാകരൻ മാസ്റ്റരെയും സെക്രട്ടറിയായി അർജുൻ പി ജോർജിനെയും ട്രഷറർ ആയി ജോസ് മാസ്റ്റരെയും യോഗം തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *