May 19, 2026

വി.ജി വിജയന്‍ അനുസ്മരണം 19ന്

0
GridArt_20220516_1958419892.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി വിജയന്റെ അഞ്ചാം അനുസ്മരണം ഈമാസം 19ന് കല്‍പ്പറ്റയില്‍ നടക്കും. വയനാട് പ്രസ് ക്ലബും വി.ജി വിജയന്‍ അനുസ്മരണ സമിതിയും സംയുക്തമായി നടത്തുന്ന പരിപാടി കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് നടക്കുക. വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. അനുസ്മരണ സമിതി ചെയര്‍മാന്‍ വിജയന്‍ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ്‌ക്ലബ് എക്‌സിക്യൂട്ടീവ് അംഗം എം കമല്‍ അധ്യക്ഷനാവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *