April 25, 2024

നൂറുദിന പരിപാടി – ലൈഫ് പദ്ധതിയില്‍ വയനാട്ടിൽ പൂര്‍ത്തിയാക്കിയത് 1542 വീടുകൾ

0
Img 20220517 085952.jpg
   
    കൽപ്പറ്റ:സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി വയനാട് ജില്ലയില്‍ 1542 വീടുകള്‍ പൂര്‍ത്തിയാക്കി. വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം ഇന്ന് (മെയ് 17ന്) അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു നിര്‍വ്വഹിക്കും. ലൈഫ് രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും എസ് സി, എസ് ടി അഡീഷണല്‍ ലിസ്റ്റിലുമായി ഗ്രാമപഞ്ചായത്തില്‍ 5033 വീടുകളും നഗരസഭകളില്‍ ആകെ 2605 അടക്കം ആകെ 7638  വീടുകള്‍ പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത് പൂതാടി ഗ്രാമപഞ്ചായത്തും മുനിസിപ്പാലിറ്റികളില്‍ മാനന്തവാടി മുനിസിപ്പാലിറ്റിയുമാണ്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഹഡ്‌കോ ലോണ്‍ വിഹിതവും ചേര്‍ന്നാണ് ഓരോ വീടുകള്‍ക്കും തുക അനുവദിക്കുന്നത്. ലൈഫ് രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പൂര്‍ത്തിയാകുന്നതോടു കൂടി പതിനായിരത്തോളം ആളുകളുടെ വീട് എന്ന സ്വപ്നം വയനാട് ജില്ലയില്‍ പൂവണിയുകയാണ്. ഇതുവരെ വീട് ലഭ്യമായിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് ലൈഫ് 20-20 പദ്ധതിയില്‍ ഗുണഭോക്താക്കളുടെ പരിശോധന കഴിഞ്ഞ് ലിസ്റ്റ് തയ്യാറാവുന്ന ഘട്ടത്തിലാണ്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റ് പരിശോധിച്ച് ആക്ഷേപം ഉള്ളവര്‍ക്ക് അതിനുള്ള അവസരം നല്‍കിയ ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അവശേഷിക്കുന്ന ആളുകള്‍ക്ക് മുഴുവന്‍ വീടുകള്‍ അനുവദിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *