April 25, 2024

വയനാടിന്റെ കാലവസ്ഥാ വിവരങ്ങൾ ഇനി ഫേസ്ബുക്ക് പോർട്ടലിൽ

0
Gridart 20220518 1739441542.jpg
കൽപ്പറ്റ : ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വിശകലന സംവിധാനത്തിന്റെ ഫേസ്ബുക്ക് പോർട്ടലിന് തുടക്കമായി. കാലാവസ്ഥാ വിവരങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനും ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുമായി തയ്യാറാക്കിയ ഈ ഫേസ്ബുക്ക് പോർട്ടലിന്റെ ഉദഘാടനം ജില്ലാ കളക്ടർ ഗീത  ഐ എ എസ് നിർവ്വഹിച്ചു. കഴിഞ്ഞ മൂന്നു വർഷങ്ങളായി പ്രാദേശികാടിസ്ഥാനത്തിൽ നടത്തി വരുന്ന മഴ വിവരങ്ങളുടെ ശേഖരണത്തിന്റെയും കലാവസ്ഥാ വിശകലന സംവിധാനത്തിന്റെയും തുടർച്ചയാണ് ഈ ഫേസ്ബുക്ക് പോർട്ടൽ. വയനാട് ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ച് നടത്തിയ പരിപാടിയിൽ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എൻ.ഐ ഷാജു, മണ്ണ് സംരക്ഷണ വകുപ്പ് അസ്സി:എൻജിനീയർ രാജീവ്.എം, ദുരന്ത നിവാരണ അതോറിറ്റി കൺസൾട്ടന്റ് ഡോ:കരുണാകരൻ അഖിൽദേവ്, ജൂനിയർ സൂപ്രണ്ടൻറ് ജോയ് തോമസ്, ഹസാർഡ് അനാലിസ്റ് അരുൺ പീറ്റർ, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ വിഷ്ണുദാസ് എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *