വേളാംങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് പുൽപ്പള്ളി സ്വദേശി മരിച്ചു
പുൽപ്പള്ളി :വേളാംങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് മരിച്ച മരക്കടവ് കണിക്കുളത്ത് ജോസ് ( 65 ) മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. പരിക്കേറ്റ സഹയാത്രക്കാരുടെ നില ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.കൂനൂർ മേട്ടുപാളയം മലമ്പാതയിൽ ബുർളിയാറിന് സമീപമാണ് ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. വേളാങ്കണ്ണി യാത്രയ്ക്ക് പോയി തിരികെ വരികയായിരുന്നു.
വികലാംഗനായ ജോസ്, ലോട്ടറി വിൽപ്പനയും പട്ടാണികൂപ്പിൽ ടൈലർ ഷോപ്പുംനടത്തിയിരുന്നു.ഗാനമേള ട്രൂപ്പിലെ ഗായകനുമായിരുന്നു.
അപകടത്തിൽ കാർ ഓടിച്ചിരുന്ന ജോസിൻ്റെ മകൻ ജോബിഷ് (35 ), ജോബീഷിന്റെ മകൾ അനാമിക (9), ഭാര്യാ പിതാവ് മാനന്തവാടി പുതുശ്ശേരി വെള്ളായികൾ തോമസ്( 68 ), പുതുശ്ശേരി സ്വദേശി റിട്ട പോലീസ് ഉദ്യോഗസ്ഥൻ ജോർജ് (60 )എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോയമ്പത്തൂരിലെ വൺ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസിന്റെ മൃതദേഹം മേട്ടു പാളയം സർക്കാർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്
ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഇവർ വേളാങ്കണ്ണിക്ക് യാത്ര പോയത്. .
Leave a Reply