March 29, 2024

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സൗജന്യ പി.എസ്.സി പരിശീലനം

0
Gridart 20220518 1659499262.jpg
കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകള്‍ നടക്കുക. 6 മാസ കാലാത്തേക്കാണ് പരിശീലനം. ജൂലൈ 1 ന് പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിക്കും. പരിശീലനം തികച്ചും സൗജന്യമായിരിക്കും. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കംപയിന്റ് ഗ്രാജുവേറ്റ് ലെവലും, എസ്.എസ്.എല്‍.സി യോഗ്യതക്കാര്‍ക്ക് പി.എസ്സ്.സി ഫൗണ്ടേഷന്‍ കോഴ്സും, റഗുലറായി ക്ലാസ്സില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസത്തെ ഹോളിഡെ ക്ലാസ്സുമായാണ് പരിശീലനം. 18 വയസ് തികഞ്ഞ മുസ്ലിം, കൃസ്ത്യന്‍, ജൈന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബിപിഎല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതര്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കല്‍പ്പറ്റ. എന്ന വിലാസത്തിലോ നേരിട്ട് ഓഫീസിലോ നല്‍കാം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 20 ന് വൈകീട്ട് 5 ന് മുന്‍പായി ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 202228.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *