August 27, 2026

കവിത ആസ്വാദന സദസ്സ് സംഘടിപ്പിക്കുന്നു

0
GridArt_20220520_1830159292.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ : നടവയൽ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപം കൊണ്ടിട്ടുള്ള ‘നടവയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ‘കവിത ആസ്വാദന സദസ്സ് ‘ സംഘടിപ്പിക്കുന്നു . മെയ് 22 ഞായറാഴ്ച 2.30 മുതൽ സൊസൈറ്റി ഹാളിലാണ് സംഗമം. വയനാട്ടിലെ ശ്രദ്ധേയരായ ആറു കവികൾ ഒത്തു ചേരുന്നു.പ്രീത ജെ പ്രിയദർശിനി, സുകുമാരൻ ചാലിഗദ്ദ, അനിൽ കുറ്റിച്ചിറ, സാദിർ തലപ്പുഴ, ജിത്തു തമ്പുരാൻ , പി.സി മജീദ് എന്നിവർ കവിതകൾ അവതരിപ്പിയ്ക്കും.
ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ കലാ, സാഹിത്യ സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *