April 20, 2024

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ദ്വിദിന സിമ്പോസിയത്തിന് തുടക്കമായി

0
Img 20220527 124827.jpg
കോഴിക്കോട് :കേരളത്തിലെ നദീതടങ്ങളിലെ ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ദ്വിദിന സിമ്പോസിയം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തത്തിൽ  തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ മാറ്റത്തിൻ്റെ ദുരന്തത്തിന് ഇരയായ നമ്മുടെ സംസ്ഥാനത്ത് ,
കാലാവസ്ഥ മാറ്റത്തെ സുസ്ഥിരമായി പ്രതിരോധിക്കാൻ ഉള്ള സംവിധാനങ്ങൾ ചർച്ച ചെയ്യുന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്ന പരിഹാര നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
 ‘തദ്രി മുതൽ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിച്ചത്. 
ഈ പദ്ധതി ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ നാഷണൽ കമ്മിറ്റി ഓൺ ക്ലൈമറ്റ് ചേഞ്ച് (INCCC)  ന്റെ ധനസഹായത്തോടുകൂടിയാണ് നടത്തിവരുന്നത്. ഐഐടി ബോംബെ, സിഡബ്ല്യുആർഡിഎം കാലിക്കറ്റ്, എൻഐടി സൂറത്ത്കൽ എന്നിവർ സംയുക്തമായാണ് ഗവേഷണ പദ്ധതി നടത്തുന്നത്. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാക്കുന്ന ആഘാതങ്ങൾ, ജലസ്രോതസ്സുകളിൽ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന  മാറ്റങ്ങൾ എന്നിവയെക്കുറിച്ച്  സിമ്പോസിയത്തിൽ ചർച്ച ചെയ്യും.
ഉദ്ഘാടന സമ്മേളനത്തിൽ
ജലവിഭവ വികസന വിനിയോഗ കേന്ദ്രം റജിസ്റ്റാർ ഡോ .പി .എസ്. ഹരികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ 
ഡോ. മനോജ്. പി. സാമൂവേൽ അദ്ധ്യക്ഷത വഹിച്ചു.
ഡോക്ടർ രവി ഭൂഷൺ കുമാർ ,ഡോക്ടർ ആർ.പി. പാണ്ടേ ,ഡോക്ടർ ദൃശ്യ ടി.കെ ,എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *