April 26, 2024

രാഹുൽ ഗാന്ധിക്കെതിരെയുള്ള സി. പി. എം.-ഡി. വൈ. എഫ്. ഐ പ്രസ്താവനകൾ ജാള്യത മറച്ച് വെക്കൽ:യൂത്ത് കോൺഗ്രസ്‌

0
Img 20220611 Wa00342.jpg
കൽപ്പറ്റ :പരിസ്ഥിതി ലോല മേഖലയുമായി ബന്ധപെട്ട് രാഹുൽ ഗാന്ധി എം. പി. മുഖ്യമന്ത്രിക് കത്ത് അയച്ചതുമായി ബന്ധപെട്ട് സി. പി. എം ജില്ലാ സെക്രട്ടറിയും, ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റിയും നടത്തിയ പ്രസ്താവനകൾ ഈ  വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി. സുപ്രിംകോടതി വിധിയിൽ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ചിരിക്കുന്നത് ഒരു കിലോമീറ്റർ ദൂരപരിധിയാണ്.2019 ഒക്ടോബർ 23 കേരള മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതും ഒരു കിലോമീറ്റർ ദൂര പരിധി തന്നെയാണ്. എത്തിനാണ് മന്ത്രിസഭാ യോഗം ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന് ഇതുവരെ വ്യക്തമാകാൻ സർക്കാരിനോ ഇടതുപക്ഷത്തിനോ കഴിഞ്ഞിട്ടില്ല. സി. പി. എമ്മും ഡി. വൈ. എഫ്. ഐ യും ആദ്യം ചോദിക്കേണ്ടെന്ത് എന്തിനാണ് ഒരു കിലോമീറ്റർ ദൂര പരിധി നിശ്ചയിച്ച ഇ തീരുമാനം എടുത്തത് എന്നാണ്.വയനാടിലെ ജനങ്ങളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ഇടതുപക്ഷം സ്വന്തം സർക്കാരിന്റെ തെറ്റായ തീരുമാനകളെ ചോദ്യം ചെയ്യാനുള്ള ആർജവം കാണിക്കണം. മന്ത്രി എ. കെ. ശശീന്ദ്രൻ മാധ്യമകളോട് പറഞ്ഞത്. പ്രളയത്തിന്റ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ്. പ്രസ്തുത തീരുമാനം നിലനിൽക്കില്ല എന്നുമാണ്. മന്ത്രിസഭാ തീരുമാനം എന്തുകൊണ്ടാണ് നിലനിൽക്കാത്തത് എന്നും, ഇ തീരുമാനം റദ്ദ് ചെയ്തിരുന്നോ, കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന് കീഴിലുള്ള എംപവേർഡ് കമ്മിറ്റിക്ക് അയച്ചു കൊടുത്തിരുന്നോ എന്നും സർക്കാർ വ്യക്തമാക്കണം. ജില്ലയിലെ ഇടതുപക്ഷ നേതൃത്വം ഇ കാര്യങ്ങളിൽ വയനാട്ടിലെ ജനങ്ങളെ അറിയിക്കാനുള്ള ശ്രമം എങ്കിലും നടത്തിയിട്ട് വേണം എം.പിയെ വിമർശിക്കാൻ സമയം കണ്ടെത്തേണ്ടത്.2019 ഒക്ടോബർ 23 ലെ മന്ത്രിസഭ യോഗത്തിന്റെ തീരുമാനം  പ്രളയവുമായി ബന്ധപ്പെട്ടാണ്  എടുത്തത്  എന്ന മന്ത്രിയുടെ വാദം അംഗീകരിച്ചാൽ പിണറായി സർക്കാർ  കസ്തൂരിരംഗൻ റിപ്പോർട്ടുമായി  ബന്ധപ്പെട്ട് കാര്യങ്ങൾ പഠിക്കാൻ നിയോഗിച്ച പി.ജെ കുര്യൻ കമ്മിറ്റി 2018ൽ സമർപ്പിച്ച റിപ്പോർട്ടിൽ പരിസ്ഥിതി ലോല മേഖലയായി നിജപ്പെടുത്തണം എന്നുപറഞ്ഞ ദൂരപരിധി ഒരു കിലോമീറ്റർ തന്നെയാണ്. പ്രസ്തുത റിപ്പോർട്ടിലെ തീരുമാനത്തെ സർക്കാർ  തള്ളി പറയുന്നുണ്ടോ അതോ പി.ജെ കുര്യൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ മന്ത്രിസഭാ യോഗം 2019ൽ ഇത്തരമൊരു തീരുമാനമെടുത്തത് എന്നുകൂടെ സർക്കാർ വ്യക്തമാക്കണം.സുപ്രിം കോടതി വിധി വായിക്കാതെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എന്നു പറയുന്ന ഇടതുപക്ഷ-യുവജന നേതാക്കന്മാർ ആദ്യം വിധി പൂർണ രൂപത്തിൽ വായിച്ചു മനസിലാക്കാൻ തെയ്യാറാവണം. സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് ജനങളുടെ വികാരത്തെ മാനിച്ചു കൊണ്ട് സംസ്ഥാന സർക്കാറുകൾ എടുക്കുന്ന തീരുമാനങ്ങൾ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള എംപവേർഡ് കമ്മിറ്റിയുടെ ശുപാർശയോട് കൂടി സുപ്രീം കോടതിയെ അറിയിക്കാം എന്നാണ്. സുപ്രീം കോടതി വിധിയിലെ ഇ  തീരുമാനം സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി എം.പി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചത്.റിപ്പോർട്ട് വായിച്ച് മനസ്സിലാക്കി തന്നെയാണ് എം.പി. കത്തയച്ചത് എന്ന് എല്ലാവർക്കും മനസ്സിലാക്കും. ആദ്യഘട്ടത്തിൽ സുപ്രീം കോടതി വിധി വന്ന അവസരത്തിൽ തന്നെ വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ ഭാഗം കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാൻ 60 പേജുള്ള സുപ്രീം കോടതി വിധിയിൽ കേരള സർക്കാരിൻ്റെ യാതൊരുവിധ ഇടപെടലുകളും കാണാൻ കഴിയുന്നില്ല. പരിസ്ഥിതി ലോല മേഖല വിഷയത്തെ സർക്കാർ കൈകാര്യം ചെയ്തത്ത് ഉത്തരവാദിത്വ രഹിതമായിട്ടാണ് എന്നതിന് തെളിവാണിത് കേരള സർക്കാർ സമർപ്പിച്ച തീരുമാനങ്ങൾ എംപവേർഡ് കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പികാത്തത് ആണോ അതോ സംസ്ഥാന സർക്കാർ ഒരു തീരുമാനവും എംപവേർഡ് കമ്മിറ്റിയെ അറിയിച്ചിട്ടിലെ എന്ന കാര്യത്തിലും സർക്കാർ വ്യക്തത വരുത്തണം. തെറ്റായ തീരുമാനങ്ങൾ എടുത്ത സംസ്ഥാന സർക്കാറിനെ ന്യായീകരിക്കാൻ വേണ്ടി രാഹുൽ ഗാന്ധിയെ കുറ്റം പറയുന്നതിൽ നിന്നും സി.പി.എമ്മും – ഡി.വൈ.എഫ്.ഐ യും പിൻമാറണമെന്നും .തെറ്റായ സർക്കാർ തീരുമാനങ്ങളെ തള്ളികളയാൻ ഇവർ തയ്യാറവണന്നും .യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *