May 17, 2026

വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ

0
IMG-20220903-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയാണ്.മുൻപ് ഡോക്ടർമാരുടെ കുറവ് നികത്താൻ വേണ്ടി നിരന്തരം ആവിശ്യപ്പെട്ടിട്ടുണ്ടായിരുന്നു.അത് പ്രകാരം ഇപ്പോൾ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ട്.എന്നാൽ മരുന്ന് ലഭിക്കുന്ന സ്ഥലത്ത് വേണ്ടത്ര ജീവനക്കാരില്ലാത്തതും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും രോഗികൾക്ക് അതൃപ്തിയുണ്ടാക്കുന്നുണ്ട്.പലപ്പോഴും മണിക്കൂറുകൾ കാത്തുനിന്നാണ് കുട്ടികളും പ്രായമായവരുമടക്കമുള്ള രോഗികൾ മരുന്ന് വാങ്ങി മടങ്ങേണ്ടിവരുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവിശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *